കുറ്റ്യാടിയിൽ യു ഡി എഫിന് ലീഡ്; 175 വോട്ടുകൾക്ക് പാറയ്ക്കൽ അബ്ദുള്ള മുന്നിൽ


കുറ്റ്യാടി: പതിനഞ്ചാം നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ പുരോഗമിക്കവെ കുറ്റ്യാടി മണ്ഡലത്തിൽ യുഡിഎഫിന് മുൻതൂക്കം. യു ഡി എഫ് സ്ഥാനാർത്ഥി പാറയ്ക്കൽ അബ്ദുള്ള 175 വോട്ടുകൾക്കാണ് മുന്നിൽ നിൽക്കുന്നത്. എൽ ഡി എഫ് സ്ഥാനാർത്ഥി കുഞ്ഞമ്മദ് കുട്ടിയാണ് രണ്ടാമതുള്ളത്.

വോട്ടെണ്ണലിൻ്റെ ആദ്യ ഘട്ടത്തിൽ എൽ ഡി എഫായിരുന്നു മണ്ഡലത്തിൽ ലീഡ് ചെയ്തിരുന്നത്.
മാണികോൺഗ്രസിന് അനുവദിച്ച മണ്ഡലമായിരുന്നു കുറ്റ്യാടി. എന്നാൽ പിന്നീട് മണ്ഡലത്തിൽ എൽ ഡി എഫ് തന്നെ മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു.