കുറ്റ്യാടിയിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം


കുറ്റ്യാടി: ഫോറസ്റ്റ് ഓഫീസിന് സമീപമുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ഊരത്ത് വടക്കന്‍മണ്ണില്‍ നൗഷാദ് (45) ആണ് മരിച്ചത്. ഇന്ന് രാവിലെ 9:45 ഓടെയാണ് അപകടമുണ്ടായത്.

കുറ്റ്യാടിയില്‍ നിന്ന് വടകര ഭാഗത്തേക്ക് പോകുകയായിരുന്ന നൗഷാദ് സഞ്ചരിച്ച മോട്ടോര്‍ സൈക്കിള്‍ എതിരെ വന്ന ‘ലോര്‍ഡ് കൃഷ്ണ’ എന്ന ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബസ് അമിതവേഗതയിലാണ് വന്നതെന്ന് കുറ്റ്യാടി പൊലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ നൗഷാദ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.