കുറ്റ്യാടിയിൽ കൊവിഡ് രോഗിയുടെ വീട്ടില്‍ മോഷണം നടത്തിയ ആള്‍ക്ക് കൊവിഡ് ബാധിച്ചു
കുറ്റ്യാടി: കാവിലുംപാറയില്‍ കൊവിഡ് രോഗിയുടെ വീട്ടില്‍ കയറി മോഷണം നടത്തിയാളെ മണിക്കൂകള്‍ക്കുള്ളില്‍ പിടികൂടി തൊട്ടില്‍പ്പാലം പൊലിസ്. റിമാന്‍ഡിലായ പ്രതിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയതോടെ ഇയാള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ചാപ്പന്‍തോട്ടം സ്വദേശിയായ മരുതുങ്കല്‍ വിനോദന്‍ എന്ന വിനുവാണ് പിടിയിലായത്.
ഇക്കഴിഞ്ഞ ബുധനാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം. കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ കഴിയുന്ന പൊയിലോംചല്‍ സ്വദേശിയുടെ വീട്ടിലാണ് രാത്രിയില്‍ മോഷണം നടന്നത്. വീട്ടിലെ എല്‍.ഇ.ഡി ടി.വി.യും 45000 രൂപയും മോഷണം പോയി എന്നായിരുന്നു പരാതി. സംഭവത്തില്‍ എസ്.ഐ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ 12 മണിക്കൂറിനുള്ളില്‍ പ്രതിയായ വിനുവിനെ കോതോട് വച്ച് തൊണ്ടിമുതലോടു കൂടി പിടികൂടുകയായിരുന്നു.
സി.പി.ഒ മാരായ ശ്രീനാഥ്, സുനീഷ്, ലിനേഷ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ കോടതിയില്‍ ഹാജരാക്കിയെ പ്രതിയെ കൊവിഡ് സ്‌പെഷ്യല്‍ ജയിലിലാണ് റിമാന്‍ഡ് ചെയ്തത്.