കുറ്റ്യാടിയിൽ കി​ണ​റ്റി​ല്‍ വീ​ണ കാ​ള​യ്ക്ക് ര​ക്ഷ​കരായി ഫയര്‍ഫോഴ്സ്


കുറ്റ്യാടി: മേയുന്നതിനിടയിൽ കിണറ്റിൽ വീണ കാളയെ ചേലക്കാട് നിന്ന് എത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ആശ്വാസി അമ്യാർചാലിൽ കൃഷ്ണന്റെ കാളയാണ് ഇന്നലെ ഉച്ചയ്ക്ക് വീട്ടുവളപ്പിലെ ആൾമറയില്ലാത്ത കിണറ്റിൽ വീണത്.

എഎസ്ടിഒ ഇ.സി.നന്ദകുമാറിന്റെ നേതൃത്വത്തിൽ എസ്എഫ്ആർഒ ഷിമേജ് കുമാർ, എഫ്ആർഒ പി.കെ.ജയ്സൽ, പ്രോജിത്ത്, ശ്രീരാഗ് , അരുൺ പ്രസാദ്, പ്രഭീഷ് കുമാർ, ജിഷ്ണു, ബിനീഷ് എന്നിവർ ചേർന്നാണ് കാളയെ രക്ഷപ്പെടുത്തിയത്.