കുറ്റ്യാടിയില്‍ പതിനേഴുകാരന് അച്ഛന്റെ കണ്‍മുന്നില്‍ ദാരുണാന്ത്യം; അപകടം കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച്


കുറ്റ്യാടി: കുറ്റ്യാടിക്കടുത്ത് തീക്കുനിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം. തീക്കുനി ചീരോത്ത് മുക്കിലെ തയ്യുള്ളതില്‍ പൂമംഗലത്ത് ഇബ്രാഹിമിന്റെയും നസീമയുടെ മകന്‍ മുനവര്‍ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം.

പ്ലസ് ടു വിദ്യാര്‍ത്ഥിയായ അമന്‍ സഞ്ചരിച്ചിരുന്ന സുസുക്കി സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. സ്‌കൂട്ടറിന്റെ ഹാന്‍ഡില്‍ കാറിന്റെ ഡോറില്‍ തട്ടി തെറിച്ച് വീഴുകയായിരുന്നു. അപകടം നടന്നയുടനെ ആയഞ്ചേരി ആസ്പര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല .

മുനവറിന്റെ പിതാവിന്റെ മുന്നില്‍ വെച്ചാണ് അപകടം നടന്നത്. മൃതുദേഹം വടകര ഗവ. ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മുനവറിന്റെ അകാലവിയോഗത്തിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍. കഴിഞ്ഞ ജനുവരിയിലാണ് മുറവറിന്റെ ഉമ്മ മരണപ്പെട്ടത്.