കുറ്റ്യാടിയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഓട്ടോറിക്ഷ ഇടിച്ച് ഒന്നര വയസുകാരന് ദാരുണാന്ത്യം


കുറ്റ്യാടി: നിര്‍ത്തിയിട്ട ലോറിയില്‍ ഓട്ടോറിക്ഷ ഇടിച്ച് ഒന്നര വയസുകാരന് ദാരുണാന്ത്യം. കുറ്റ്യാടി വട്ടോളിയിലാണ് സംഭവം.

വാണിമേല്‍ സ്വദേശി മരുതാലപൊയില്‍ പ്രദീപന്‍-ഷിഗിന ദമ്പതികളുടെ മകന്‍ ലിയാനാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ലിയാന്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.