കുറ്റ്യാടിയിലെ നിക്ഷേപത്തട്ടിപ്പില്‍ സമഗ്രാന്വേഷണം വേണം- ഡി.വൈ.എഫ്.ഐ


കുറ്റ്യാടി: പണവും സ്വര്‍ണവും നിക്ഷേപമായി സ്വീകരിച്ച് പ്രവര്‍ത്തനമാരംഭിച്ച കുറ്റ്യാടിയിലെ ഗോള്‍ഡ് പാലസ് നിക്ഷേപകരെ വഞ്ചിച്ച സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ കുന്നുമ്മല്‍ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. 10 പവന്‍ മുതല്‍ ഒരു കിലോ സ്വര്‍ണവും ലക്ഷക്കണക്കിന് രൂപയുമാണ് നിക്ഷേപകരില്‍ നിന്ന് സ്വീകരിച്ചത്.

കാസര്‍കോഡ് ഫാഷന്‍ ജ്വല്ലറി തട്ടിപ്പ് മാതൃകയിലാണ് ഇവിടെയും തട്ടിപ്പ് നടന്നിരിക്കുന്നത്. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും നിക്ഷേപകര്‍ക്ക് പണവും സ്വര്‍ണവും തിരിച്ചുകിട്ടുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.