കുരുന്നുകള്‍ക്ക് കരുത്തേകാന്‍ ഡിവൈഎഫ്‌ഐ; പേരാമ്പ്ര ഗവ: ജിയുപി സ്‌കൂളിലേക്ക് സ്മാര്‍ട്ട് ഫോണ്‍ കൈമാറി


പേരാമ്പ്ര: ഡിജി ചലഞ്ചിലൂടെ ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ഫോണുകള്‍ സംഭാവന നല്‍കി ഡിവൈഎഫ്ഐ. പേരാമ്പ്ര ബ്ലോക്ക് കമ്മറ്റിയാണ് രണ്ടുഘട്ടമായി 12 സ്മാര്‍ട്ട് ഫോണുകള്‍ പേരാമ്പ്ര ഗവ: ജിയുപി സ്‌കൂളിന് കൈമാറിയത്.

ഡിവൈഫ്ഐ സംസ്ഥാന ട്രഷറര്‍ എസ്.കെ. സജീഷില്‍ നിന്ന് ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ് ആശ രജിത ഡിജിറ്റല്‍ നോഡല്‍ ഓഫീസര്‍ സുന്ദര്‍രാജ് എന്നിവര്‍ ചേര്‍ന്ന് മൊബൈല്‍ ഫോണ്‍ ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡന്റ് സന്തോഷ് സായി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി എം.എം ജിജേഷ്, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി കെ. പ്രിയേഷ്, നിഷ തെക്കേലത്ത് എന്നിവര്‍ സംസാരിച്ചു.