‘കുരുന്നുകളുടെ ജീവന്‍ സംരക്ഷിക്കുക’; അരിക്കുളം എല്‍.പി സ്‌കൂള്‍ കെട്ടിടം പുനര്‍നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധ സായാഹ്നം



അരിക്കുളം: അരിക്കുളം എല്‍.പി സ്‌കൂളിന്റെ ഉപയോഗയോഗ്യമല്ലാത്ത കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ അരിക്കുളം മേഖലാ കമ്മിറ്റി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ‘പൊതുവിദ്യാലയം സംരക്ഷിക്കുക, കുരുന്നുകളുടെ ജീവന്‍ സംരക്ഷിക്കുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചത്.

നാടക-സിനിമാ നടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ മുഹമ്മദ് പേരാമ്പ്ര പരിപാടി ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ബി.പി ബബീഷ് അഭിവാദ്യം ചെയ്ത് സംസാരിച്ചു. സനല്‍ അധ്യക്ഷനായ പരിപാടിയില്‍ അനൂപ് സ്വാഗതം ആശംസിച്ചു. പരിപാടിയില്‍ നൂറു കണക്കിനാളുകള്‍ സ്‌കൂള്‍ സംരക്ഷണ പ്രതിജ്ഞ എടുത്തു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.