കുരിയാടിയില്‍ പെയ്തത് ചുവന്ന മഴ; പുതിയ പ്രതിഭാസം എന്തെന്നറിയാതെ നാട്ടുകാര്‍
കൊയിലാണ്ടി: ചോറോട് പഞ്ചായത്തിലെ കുരിയാടിയില്‍ കഴിഞ്ഞ ദിവസം പെയ്ത ചുവന്ന മഴ നാട്ടുകാര്‍ക്ക് കൗതുകമായി. ബുധനാഴ്ച രാത്രി സാധാരണ മഴ പെയ്തുകൊണ്ടിരിക്കെ പെട്ടെന്ന് നിറം മാറി ചുവന്ന മഴയാകുകയായിരുന്നു. പാത്രങ്ങളില്‍ ചുവന്ന വെള്ളം കണ്ട് വീട്ടുകാര്‍ പലരും അത്ഭുതപ്പെട്ടു. കുരിയാടി ക്ഷേത്ര പരിസരത്താണ് വ്യാപകമായി ചുവന്ന മഴ പെയ്തത്.
ഏതാണ്ട് ഇരുനൂറ് മീറ്റര്‍ ചുറ്റളവില്‍ ഈ പ്രതിഭാസം കണ്ടതായി വാര്‍ഡ് മെമ്പര്‍ പറഞ്ഞു. ഏകദേശം രണ്ട് മണിക്കൂറോളം മഴ പെയ്തു. ഇതിനുമുന്‍പും ഇത്തിരത്തില്‍ ഒരു സംഭവം നാട്ടില്‍ ഉണ്ടായതായി പ്രദേശവാസികള്‍ പറയുന്നുണ്ട്. എന്തായാലും ഈ അത്ഭുത പ്രതിഭാസം അധികൃതരെ അറിയിച്ചതായി പ്രദേശവാസികള്‍ പറഞ്ഞു.