‘കുട്ടിക്കൊരു കുഞ്ഞു ലൈബ്രറി’ പദ്ധതിക്ക് പേരാമ്പ്രയില്‍ തുടക്കമായി


പേരാമ്പ്ര: പേരാമ്പ്രയില്‍ ‘കുട്ടിക്കൊരു കുഞ്ഞു ലൈബ്രറി’ പദ്ധതിക്ക് തുടക്കമായി. കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സ്, പേരാമ്പ്ര ലോക്കല്‍ അസോസിയേഷന്‍, വിഷന്‍ 2021-26 ന്റെ ഭാഗമായി നടപ്പിലാക്കുന്ന 13 ഇന പരിപാടികളുടെ ഭാഗമായാണ് ‘കുട്ടിക്കൊരു കുഞ്ഞു ലൈബ്രറി’ പദ്ധതിയും നടത്തുന്നത്.

പദ്ധതിയുടെ ഉദ്ഘാടനം പേരാമ്പ്ര എ.യു.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥി ഗംഗ സുധീഷിന്റെ വീട്ടില്‍ വെച്ച് പേരാമ്പ്ര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ലത്തീഫ് കരയത്തൊടി നിര്‍വ്വഹിച്ചു. സ്‌കൗട്ട് ജില്ലാ കമ്മീഷണര്‍ ശ്രീ. രാമചന്ദ്രന്‍ പന്തീരടി അദ്ധ്യക്ഷത വഹിച്ചു.

പേരാമ്പ്ര എ.യു.പി. സ്‌കൂള്‍ പ്രധാനാധ്യാപിക കെ.പി.മിനി, സ്റ്റാഫ് സെക്രട്ടറി സി.പി.എ. അസീസ്, വിനയകുമാര്‍.എസ്, ഷീന, ഷിജു വി.സി. എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. എല്‍.എ. സെക്രട്ടറി ഷാജി വി.പി. സ്വാഗതവും, പി.കെ. സ്മിത (എ.ഡി.സി) നന്ദിയും പറഞ്ഞു.