കുട്ടികള്‍ വായനയുടെ ലോകത്തേക്ക്; ബഷീര്‍ വായനക്കായി പുസ്തകവണ്ടിയൊരുക്കി കീഴ്പ്പയ്യൂര്‍ എ യു പി സ്‌കൂള്‍


മേപ്പയ്യൂര്‍: കീഴ്പ്പയ്യൂര്‍ എ യു പി സ്‌കൂള്‍ ബഷീര്‍ ദിനത്തില്‍ പുസ്തകവണ്ടിയുമായി കുട്ടികളെത്തേടിയെത്തി. കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിച്ചു സംഘടിപ്പിച്ച പുസ്തകവണ്ടി ഗ്രാമപഞ്ചായത്ത് അംഗം ശ്രീജ വടക്കേപ്പറമ്പില്‍ ഫ്‌ലാഗ്ഓഫ് ചെയ്തു.

പി.ടി.എ പ്രസിഡന്റ് വി.പി.ഷാജി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മാനേജര്‍ കെ. അസൈനാര്‍, എസ്.ആര്‍.ജി കണ്‍വീനര്‍ കെ.രതീഷ്, കെ.പ്രവീണ്‍, മനുമോന്‍ മഠത്തില്‍, ആന്‍സി.വ, അഞ്ജന എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക പി.അനിത സ്വാഗതവും അതുല്യ.എസ്.സി നന്ദിയും പറഞ്ഞു.