കുട്ടികള്‍ക്ക് സ്മാര്‍ട്ടായി പഠിക്കണം; ബിരിയാണി ചലഞ്ചുമായ് വാല്യക്കോട് എയുപി സ്‌കൂള്‍


പേരാമ്പ്ര: വാല്യക്കോട് എയുപി സ്‌കൂളിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു. ഞായറാഴ്ച്ചയാണ് ബിരിയാണി ചലഞ്ചിനായി കണ്ടെത്തിയ ദിവസം. ബിരിയാണി ചലഞ്ച് വഴി ധന സമാഹരണം നടത്തി ഇത്തരം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം ഉറപ്പു വരുത്തുക എന്നതാണ് ലക്ഷ്യമിടുന്നത്.

നിര്‍ധനരായ കുട്ടികള്‍ക്ക് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ നല്‍കാന്‍ ധന സമാഹരണം നടത്തുന്നതാണ് ബിരിയാണി ചലഞ്ച്. ഈ ചലഞ്ചില്‍ എല്ലാവരും സഹകരിക്കണമെന്നാണ് സ്‌കൂള്‍ അധികൃതുടെ ഭാഗം. .
മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് ജൂണ്‍ 20 ഞാറാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി ബിരിയാണി വീട്ടിലെത്തും.

ഒരു ബിരിയാണിക്ക് നൂറു രൂപയാണ് വില. ഓര്‍ഡര്‍ ചെയ്യാനായി 0496 26104810 , 9645726295, 9645635334, 9846751751 ഈ നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിക്കുന്നത്.