കുട്ടികള്‍ക്കായി ഔഷധസസ്യവിവരണ വീഡിയോ മത്സരം


കോഴിക്കോട്: എ.സി ഷണ്മുഖദാസ് മെമ്മോറിയല്‍ ആയുര്‍വേദിക് ചൈല്‍ഡ് ആന്റ് അഡോളസെന്റ് കെയര്‍ സെന്റര്‍ കുട്ടികള്‍ക്കായി ഔഷധസസ്യവിവരണ വീഡിയോ മത്സരം സംഘടിപ്പിക്കുന്നു. 20 വയസില്‍ താഴെയുള്ള എല്ലാ കുട്ടികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്.

നമുക്ക് ചുറ്റുമുള്ള ഏതെങ്കിലും ഔഷധസസ്യങ്ങളെക്കുറിച്ച് ചെറുവിവരണവും അതിന്റെ ഔഷധഗുണങ്ങളും വിവരിക്കുന്ന വീഡിയോയാണ് തയ്യാറാക്കേണ്ടത്. മൂന്നുമിനിറ്റാണ് വീഡിയോയുടെ പരമാവധി ദൈര്‍ഘ്യം. വീഡിയോയുടെ വ്യക്തത അവതരണം എന്നിവ മാനദണ്ഡം ആയിരിക്കും.

ലഭിക്കുന്ന വീഡിയോകള്‍ ഹോസ്പിറ്റലിന്റെ ഫേസ്ബുക്ക് പേജില്‍ അപ്ലോഡ് ചെയ്യുകയും അതിനുലഭിക്കുന്ന സ്വീകാര്യതകൂടി മത്സരത്തില്‍ പരിഗണിക്കുകയും ചെയ്യും. ആദ്യത്തെ മൂന്ന് സ്ഥാനക്കാര്‍ക്ക് ആകര്‍ഷകമായ സമ്മാനം ലഭിക്കും.

മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ 2021 സെപ്റ്റംബര്‍ 4 വൈകുന്നേരം അഞ്ചുമണിക്കുളളില്‍ വീഡിയോ 9539142820 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് അയക്കേണ്ടതാണ്. വിധികര്‍ത്താക്കളുടെ തീരുമാനം അന്തിമം ആയിരിക്കും. മത്സരത്തിന് എന്‍ട്രിഫീ ഉണ്ടായിരിക്കുന്നതല്ല.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

കോഡിനേറ്റര്‍
ഡോ അനുപമ ശങ്കര്‍
കൗമാരഭൃത്യം പ്രോജക്ട് മെഡിക്കല്‍ ഓഫീസര്‍
കോഴിക്കോട്
Ph: 9539142820

https://www.facebook.com/ayurgramam/