കുടുംബശ്രീ അംഗങ്ങള്‍ക്കായുള്ള പിങ്ക് കഫേ കായണ്ണയില്‍ ആരംഭിച്ചു


കായണ്ണബസാർ: കുടുംബശ്രീ അംഗങ്ങൾക്കുവേണ്ടി ആരംഭിക്കുന്ന തൊഴിൽസംരഭം പിങ്ക് കഫേ കായണ്ണ കുടുംബാരോഗ്യകേന്ദ്രത്തിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി ഉദ്ഘാടനംചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിനിഷ കെ.വി. അധ്യക്ഷയായി.

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. നാരായണൻ, ബ്ലോക്ക് സാമൂഹിക ക്ഷേമകാര്യസമിതി ചെയർപേഴ്സൺ പി.കെ. രജിത, ഗ്രാമപ്പഞ്ചായത്തംഗം ഗാന കെ.സി. ജില്ലാമിഷൻ കോ-ഓർഡിനേറ്റർ കവിത, മെഡിക്കൽ ഓഫീസർ ജീജ, സായ് പ്രകാശ്, വി.കെ. പത്മിനി, ഷൈനി എന്നിവർ സംസാരിച്ചു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.