കീഴ്പയ്യൂര്‍ നെല്ലോടന്‍ചാല്‍ പുലയ ശ്മശാന വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും; ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍


പേരാമ്പ്ര: സംസ്ഥാന സര്‍ക്കാരില്‍ നിന്നും ത്രിതല പഞ്ചായത്തില്‍ നിന്നും ധനസഹായം ലഭ്യമാക്കികീഴ്പയ്യൂര്‍ നെല്ലോടന്‍ചാല്‍ പുലയ ശ്മശാനത്തില്‍ ആവശ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്ന് ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍. ശ്മശാനത്തില്‍ വൃക്ഷ തൈകള്‍ നട്ടു വളര്‍ത്തുന്ന ഹരിത വനം പദ്ധതി ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ശ്മശാന സംരക്ഷണ സമിതി പ്രസിഡന്റ് പി.സി പ്രമോദ് അധ്യക്ഷം വഹിച്ചു.
സെക്രട്ടറി സി.എം.ഷാജി, കെ.സി നാരായണന്‍ , കെ.ബാലന്‍, എം.എം. ബാബു, കെ.സി മാധവന്‍ , അശോകന്‍ തായാട്ട്,പ്രദീപന്‍ പി.ടി. വിളയാട്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു.