കീഴ്പയൂര്‍ വെസ്റ്റ് എല്‍.പി സ്‌കൂള്‍- വട്ടക്കണ്ടിമുക്ക് റോഡ് നാടിന് സമര്‍പ്പിച്ചു


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ കീഴ്പയൂര്‍ വെസ്റ്റ് എല്‍.പി സ്‌കൂള്‍- വട്ടക്കണ്ടിമുക്ക് റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു. റോഡിന്റെ ഉല്‍ഘാടന കര്‍മ്മം പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍ നിര്‍വ്വഹിച്ചു.

ആരോഗ്യം വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങു് കമ്മറ്റി ചെയര്‍മാന്‍ ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് വികസന സമതി കണ്‍വീനര്‍ കെ.കെ.സുനില്‍, രാജന്‍ കറു, ത്തേടത്ത്, എല്‍.പി.സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ നാസര്‍, കുഴിച്ചാലില്‍ നാരായണന്‍, ടി.എം.മജിദു, ശോഭ കെ.ആയലാട്ട് എന്നിവര്‍ സംസാരിച്ചു.