കീഴരിയൂര്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ കൊവിഡ് കേസുകള്‍ കൂടുന്നു; നിയന്ത്രണം കര്‍ശനമാക്കി പഞ്ചായത്ത്, കടകള്‍ രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ മാത്രം, ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്


കീഴരിയൂര്‍: കീഴരിയൂര്‍ പഞ്ചായത്തിലെ വാര്‍ഡ് പതിമൂന്നിലെ കോരപ്രയിലും തെക്കുംമുറി ഭാഗത്തും 54 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പഞ്ചായത്തും ആരോഗ്യ വകുപ്പും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. പ്രദേശത്തെ കടകളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മണി മുതല്‍ വൈകിട്ട് 7 മണി വരെയായി നിജപ്പെടുത്തി. കല്യാണങ്ങള്‍, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകളില്‍ പരമാവധി 20 പേരെ പങ്കെടുപ്പിച്ച് കൊവിഡ് മാനദണ്ഡപ്രകാരം നടത്താം.

കോരപ്രയില്‍ ചേര്‍ന്ന ആര്‍ ആര്‍ ടി ജാഗ്രതാ യോഗത്തില്‍ ഗോപാലന്‍ കുട്ടി ഓയത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല കെ .കെ, വാര്‍ഡ് മെമ്പര്‍ ഐ .സജീവന്‍, അബ്ദുറഹ്‌മാന്‍ കീഴത്ത്, സാബിറ നടുക്കണ്ടി, ശശി പാറോളി, തയ്യില്‍ സെലാം അന്‍സില്‍, എ ചന്ദ്രന്‍ കെ .ടി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാജഹാന്‍ .പീ .കെ, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് സനിത സെലീം എന്നിവര്‍ സംസാരിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീലേഷന്‍ പി സ്വാഗതം പറഞ്ഞു.

യോഗത്തിലെ തീരുമാനങ്ങള്‍

  • വാര്‍ഡിലെ കച്ചവട സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം കാലത്ത് 7 മണി മുതല്‍ വൈകിട്ട് 7 മണി വരെ കോവിഡ് മാനദണ്ഡം പാലിച്ച് കൊണ്ട് മാത്രം പ്രവര്‍ത്താക്കാം.
  • പൊതുസ്ഥലങ്ങള്‍, ഒഴിഞ്ഞ കടകള്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഒത്തുചേരല്‍ പൂര്‍ണ്ണമായും നിരോധിച്ചു.
  • കല്യാണങ്ങള്‍, ഗൃഹപ്രവേശം തുടങ്ങി മറ്റ് എല്ലാ ചടങ്ങുകളും 20 പേരെ മാത്രം പങ്കെടുപ്പിച്ച് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മാത്രമേ നടത്താന്‍ പാടുള്ളു.
  • അണ്ടിച്ചേരി, കോരപ്ര, തെക്കുംമുറി പളളികളിലെ ജുമുഅ നിസ്‌കാരം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ഒഴിവാക്കി. മതപരമായ എല്ലാ ചടങ്ങുകളും കൊവിഡ് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് മാത്രമേ നടത്താന്‍ അനുവാദമുള്ളു.
  • കൊവിഡ് രോഗലക്ഷണമുള്ളവര്‍ സ്വയം ക്വാറന്റയിനില്‍ പോവുകയും ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയും ചെയ്യണം.
  • കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ അനാവശ്യമായി പുറത്തിറങ്ങി രോഗവ്യാപനമുണ്ടാക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമ പ്രകാരം നിയമ നടപടിയെടുക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അന്‍സാര്‍ .എ ,മെഡിക്കല്‍ ഓഫീസര്‍ ഡോ: ആര്‍ കെ മുഹമ്മദ് അഷറഫും അറിയിച്ചു .