കീഴരിയൂര്‍ ഗോപിക ചികിത്സാഫണ്ടിലേക്ക് 54550 രൂപ കൈമാറി കല്ലങ്കി കൂട്ടായ്മ
മേപ്പയ്യൂര്‍: കല്ലങ്കി കൂട്ടായ്മ സ്വരൂപിച്ച 54550 രൂപയുടെ ചെക്ക് കീഴരിയൂര്‍ ഗോപിക ചികിത്സാ ഫണ്ടിലേക്ക് കൈമാറി. ചെയര്മാന് മനോജും കണ്‍വീനര്‍ അസീസ് മാസ്റ്ററും മറ്റു ഭാരവാഹികളും ചേര്‍ന്ന് നമ്മുടെ കീഴരിയൂര്‍ കൂട്ടായ്മ ഭാരവാഹികളെ ചെക്ക് ഏല്പിച്ചു. നമ്മുടെ കീഴരിയൂര്‍ കൂട്ടായ്മ ചെയര്മാന് ശശി അയോളി കണ്ടി കണ്‍വീനര്‍ സുരേഷ് മാസ്റ്റര്‍ ജോയിന്റ് കണ്‍വീന്‍ പ്രഭാകര കുറുപ്പ് മാസ്റ്റര്‍ തുടങ്ങിയവര്‍ നന്ദി അറിയിച്ചു.
കീഴരിയൂര്‍ തൈക്കണ്ടി ഭാഗ്യരാജിന്റെ ഭാര്യ ഗോപിക (32) ഇരുവൃക്കകളും പ്രവര്‍ത്തനരഹിതമായി ചികിത്സയില്‍ കഴിയുകയാണ്. വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെയേ ഗോപികയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിക്കൂ. ഇരുപത്തിയഞ്ച് ലക്ഷത്തോളം രൂപ ഇതിന് ചെലവ് വരും. കൂലിപ്പണിക്കാരനായ ഭാഗ്യരാജിന്റെ തുച്ഛമായ വരുമാനം കൊണ്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന കുടുംബത്തിന് ഈ തുക താങ്ങാനാവില്ല. നാട്ടുകാരുടെ സഹായത്തോടെയാണ് ചികിത്സ മുന്നോട്ടുകൊണ്ടുപോകുന്നത്. ചികിത്സയ്ക്ക് ആവശ്യമായ തുക കണ്ടെത്തുന്നതിനായി ഗോപിക ചികിത്സ സഹായ കമ്മിറ്റി എന്ന പേരില്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
ഗോപികാ ചികിത്സാഫണ്ടിലേക്ക് നിങ്ങള്‍ക്കും സഹായിക്കാം-
അക്കൗണ്ട് നമ്പര്‍: 20490100122075
ഫെഡറല്‍ ബാങ്ക് മേപ്പയ്യൂര്‍
IFSC കോഡ് : FDRL0002049
ഗൂഗിള്‍ പേ : 9447897862