കീഴരിയൂരിൽ വൻ വ്യാജമദ്യ വേട്ട; ‘ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവി’ൽ പിടികൂടിയത് 1100 ലിറ്റര്‍ വാഷ്


കീഴരിയൂർ: കീഴരിയൂരില്‍ വന്‍ വ്യാജമദ്യവേട്ട. ഇന്നുച്ചയോടെ ഇയാലോൽ മീത്തൽ ഭാഗത്ത് നിന്ന് എക്‌സൈസ് 1100 ലിറ്റര്‍ വാഷാണ് പിടിച്ചെടുത്തത്. പേരാമ്പ്ര എക്‌സൈസും കോഴിക്കോട് എക്‌സൈസും ഇന്റലിജെന്റ്സ് സംഘവും സംയുക്തമായി നടത്തിയ ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്.

‘ഇയാലോൽ മീത്തൽ കോളനി പരിസരത്തുള്ള പ്രവർത്തന രഹിതമായ ചെങ്കൽ ക്വാറിയിൽ നിന്നാണ് ചാരായം വാറ്റുന്നതിനായി തയ്യാറാക്കിയ വാഷ് പിടികൂടിയത്. മണ്ണിൽ കുഴിയെടുത്ത് താർപ്പായ ഇട്ട് അതിൽ എഴുനൂറ് ലിറ്റർ വാഷും രണ്ട് ബാരലുകളിലായി ഇരുന്നൂറ് ലിറ്റർ വാഷും സൂക്ഷിച്ചിരുന്ന നിലയിലാണ് കണ്ടെത്തിയത് എന്ന് എക്‌സൈസ് ഉദ്യോഗസ്ഥൻ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

പ്രിവന്റീവ് ഓഫീസർ എൻ. സുരേഷ് ബാബു, പ്രജിത്ത് പി,സജിത്ത് കുമാർ, ജിജു കെ.എൻ, ദിനേശ് എന്നിവരടങ്ങിയ സംഘമാണ് മദ്യ വേട്ട നടത്തിയത്. പുതുവത്സരാഘോഷങ്ങൾക്കായി പ്രത്യേകം തയ്യാറാക്കിയ വാഷാണ് ഉദ്യോഗസ്ഥർ പിടികൂടി നശിപ്പിച്ചത്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.