കീഴരിയൂരിൽ മുസ്ലിംലീഗ് നേതാവ് പി.എം അമ്മത് മൗലവി അന്തരിച്ചു: ഓർമ്മയായത് മത സാമൂഹിക രംഗത്തെ നിറ സാന്നിധ്യം


മേപ്പയ്യൂർ: കീഴരിയൂരിലെ പൗരപ്രമുഖനും മതസാമൂഹിക രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന മുസ് ലിം ലീഗ് നേതാവ് പി.എം അമ്മത് മൗലവി നിര്യാതനായി. എഴുപത്തിയാറു വയസായിരുന്നു.

കീഴരിയൂർ പഞ്ചായത്ത് മുസ് ലീഗ് പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി, യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ, മുനീറൂൽഇസ് ലാം സംഘം സ്ഥാപക നേതാവ്, കീഴരിയൂർ സെൻ്റർ ജുമാമസ്ജിദ് ജനറൽ സെക്രട്ടറി, മുസ് ലിം സർവ്വീസ് സൊസൈറ്റി അഡ്വൈസറി ബോർഡ് അംഗം, എ ബീരാൻ സാഹിബ് ലൈബ്രറി രക്ഷാധിക്കാരി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.

തൃക്കോട്ടൂർ യു.പി സ്കൂൾ, കീഴരിയൂർ വെസ്റ്റ് മാപ്പിള എൽ.പി സ്കൂൾ, മുനീറുൽഇസ് ലാം മദ്രസ എന്നിവിടങ്ങളിൽ അറബിക്ക് അധ്യാപകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ: ഖദീജ സലീം. അഫ്സത്ത്, റഹ് മത്ത്(വെസ്റ്റ് മാപ്പിള എൽ.പി.സ്കൂൾ കീഴരിയൂർ) എന്നിവർ മക്കളാണ്.
മരുമക്കൾ: അബ്ദുളള മിന്നത്ത്, കാസിം തലപറമ്പിൽ(സൗദി അറേബ്യ), ഷംല(മാവട്ട്) എന്നിവരാണ്.

സഹോദരങ്ങൾ മറിയം തലപറമ്പിൽ, കുഞ്ഞാമിന കളരിനിലത്തിൽ, പരേതരായ ഹസ്സൻകുട്ടി പള്ളിക്കൽമിത്തൽ, മുസ്സ പള്ളിക്കൽമീത്തൽ,ഖദീജ പള്ളിക്കൽമീത്തൽ,കുഞ്ഞയിശ കിഴക്കേട്ടിൽ.