കീഴരിയൂരിൽ തേങ്ങാ കുടയ്ക്ക് തീപിടിച്ചു; കത്തിനശിച്ചത് ആറായിരത്തിലധികം തേങ്ങകൾ


കീഴരിയൂർ: മണ്ണാടിക്കൽ കീഴരിയൂരിൽ തേങ്ങാ കൂടയ്ക്കു തീപിടിച്ച് കത്തിനശിച്ചത് ആറായിരത്തിലധികം തേങ്ങകൾ. പാടേരി കരുണന്റെ വീട്ടുപറമ്പിലുള്ള തേങ്ങ കൂടയ്ക്കാണ് തീപിടിച്ചത്. സംഭവമറിഞ്ഞ ഉടനെ തന്നെ കൊയിലാണ്ടി ഫയര്‍ ഫോഴ്‌സ് എത്തി തീ അണയ്ക്കുകയായിരുന്നു.

ഒരു ലക്ഷം രൂപയുടെ നാശ നഷ്ട്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്. തേങ്ങാ കത്തി നശിച്ചതിലൂടെ 90000 രൂപയും കെട്ടിടത്തിന് 10000 രൂപയുടെ നാശ നഷ്ട്ടവും സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ.

ഉച്ചയ്ക്ക് 12.30 യോടെയാണ് സംഭവം. വിവരമറിഞ്ഞ ഉടനെ തന്നെ അഗ്‌നിശമന സേന എത്തിയതിനാൽ കെട്ടിടത്തിന് അധികം പ്രശ്നങ്ങളുണ്ടാവുന്നതിനു മുൻപ് തീയണച്ചു. സ്റ്റേഷന്‍ ഓഫീസര്‍ സി.പി ആനന്ദന്റെ നേതൃത്വത്തില്‍ 10 പേരടങ്ങിയ രണ്ടു ഫയര്‍ ഫോഴ്‌സ് യൂണിറ്റാണ് തീ അണയ്ക്കാന്‍ എത്തിയത്.

വി.കെ ബാബു, ഷിബിഷ് വി.കെ, ബിനീഷ് വി.കെ, അരുൺ എസ്, സത്യൻ, സജിത്ത്, ശ്രീകാന്ത്,ഇർഷാദ്, രാകേഷ് പി.കെ, സുജിത്ത് എന്നി അഗ്നി ശമന സേന അംഗങ്ങളാണ് തീ അണച്ചത്