കീഴരിയൂരില്‍ ശക്തമായ കാറ്റിൽ വീടിന് മുകളിലേക്ക് തെങ്ങ് മുറിഞ്ഞ് വീണു


കീഴരിയൂര്‍: ശക്തമായ മഴയില്‍ വീടിന് മുകളില്‍ തെങ്ങ് മുറിഞ്ഞു വീണു. കീഴരിയൂര്‍ പഞ്ചായത്തിലെ തൊമരയുള്ളകണ്ടി മീത്തല്‍ അനില്‍കുമാറിന്റെ വീടിനു മുകളിലാണ് ഇന്നലെ രാത്രി തെങ്ങ് മുറിഞ്ഞ് വീണത്. വീഴ്ചയില്‍ വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നു.അപകട സമയത്ത് വീട്ടില്‍ ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

വീടിന് മുകളില്‍ വീണ തെങ്ങ് രാത്രി തന്നെ വാര്‍ഡ് മെമ്പര്‍ അമല്‍ സരാഗയുടെ നേതൃത്വത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മറിച്ച് മാറ്റി. രസില്‍ രാജ്, പ്രവീണ്‍, പ്രദീപന്‍, സജിത്ത്, ഗണേശന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.