കീഴരിയൂരില്‍ നടുവത്തൂര്‍ സ്‌കൂളിന് സമീപം തെരുവുനായ ശല്യം രൂക്ഷം; നടപടി ആവശ്യപ്പെട്ട് പ്രദേശവാസികള്‍
മേപ്പയ്യൂര്‍: കീഴരിയൂര്‍ പഞ്ചായത്തിലെ നടുവത്തൂര്‍ യു.പി സ്‌കൂളിന് സമീപം തെരുവ് നായ ശല്യം രൂക്ഷം. അടുത്തമാസം ഒന്നിന് സ്‌കൂള്‍ തുറക്കാന്‍ തീരുമാനമായതോടെ രക്ഷിതാക്കളും, വിദ്യാര്‍ത്ഥികളും ഭീതിയിലാണ്. തെരുവ് നായ ശല്യത്തെത്തുടര്‍ന്ന് മേപ്പയ്യൂര്‍ കൊല്ലം റോഡില്‍ സ്‌കൂളിന് സമീപമുള്ള റോഡില്‍ ടൂ വീലര്‍ യാത്രക്കാരും ബുദ്ധിമുട്ടിലാണ്.
നായകളെ പേടിച്ച് പലരും പ്രഭാത സവാരി നിര്‍ത്തി. തെരുവ് നായക്കളെ നിയന്ത്രിക്കുവാന്‍ അടിയന്തര നടപടി പഞ്ചായത്ത് അധികൃതര്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.