കീഴരിയൂരില്‍ ചെങ്കല്‍ കയറ്റിവന്ന ലോറി മറിഞ്ഞു; ലോഡിംഗ് തൊഴിലാളിക്ക് പരുക്ക്‌


കീഴരിയൂര്‍: കീഴരിയൂര്‍ പള്ളിക്ക് സമീപം ചെങ്കല്‍ കയറ്റിവന്ന ലോറി മറിഞ്ഞു. വീതി കുറഞ്ഞ റോഡിലൂടെ കല്ല് കയറ്റി വരുന്നതിനിടയില്‍ റോഡിന്റെ സൈഡ് ഇടിഞ്ഞ് താഴുകയായിരുന്നു. ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം.റോഡിനടുത്തുളള വലിയപറമ്പില്‍ സുനിലിന്റെ വീടിന്റെ ചുമരിലേക്കാണ് ലോറി മറഞ്ഞത്.

അപകടത്തില്‍ ഡ്രൈവര്‍ക്ക് പരിക്കില്ല. ലോറിയിലുണ്ടായിരുന്ന ലോഡിംഗ് തൊഴിലാളിക്ക് പരിക്കേറ്റിട്ടുണ്ട്. വീടിന് കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യതയുണ്ട്. കല്ല് മാറ്റിയാലെ നാശനഷ്ടം കണക്കാക്കാന്‍ കഴിയുകയുള്ളൂ. ലോറിക്കും അപകടത്തെ തുടര്‍ന്ന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.