കീഴരിയൂരില്‍ കോൺഗ്രസ് കൊടിമരം പിഴുതെടുത്ത് കുളത്തിലെറിഞ്ഞ നിലയിൽ; സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്


മേപ്പയ്യൂര്‍: കീഴരിയൂരിൽ കോൺഗ്രസ് കൊടിമരം പിഴുതെടുത്ത് കുളത്തിലെറിഞ്ഞ നിലയിൽ. കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി നടുവത്തൂർ പഞ്ഞാട്ട് സ്കൂളിനു സമീപം ഉയർത്തിയ കൊടിമരം രണ്ടു ദിവസം മുമ്പ് നശിപ്പിച്ചിരുന്നു. ഇതേ സ്ഥലത്ത് വീണ്ടുമുയർത്തിയ കൊടിമരമാണ് പിഴുതെടുത്ത് കുളത്തിലിട്ടത്. തൊട്ടടുത്ത പഞ്ഞാട്ടുകുളത്തിലാണ് കൊടിമരം കണ്ടത്.

സംഭവത്തിൽ ഡി.സി.സി പ്രസിഡൻ്റ് കെ.പ്രവീൺ കുമാർ, ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ, മണ്ഡലം പ്രസിഡൻ്റ് ഇടത്തിൽ ശിവൻ എന്നിവർ പ്രതിഷേധിച്ചു.