കീഴരിയൂരില്‍ കൊവിഡ് കാലത്ത് സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച പ്രവര്‍ത്തകരെ ആദരിച്ചു
കീഴരിയൂര്‍: കീഴരിയൂര്‍ പഞ്ചായത്തില്‍ കൊവിഡ് മുന്നണി പോരാളികളെ ആദരിച്ചു. പഞ്ചായത്തില്‍ കോവിഡ് കാലത്ത് സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച ആര്‍ആര്‍ടി വളന്റിയര്മാരെയും ആരോഗ്യ പ്രവര്‍ത്തകരെയുമാണ് ആദരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഉപഹാരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദന് നല്കി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എം സുനില്‍ അധ്യക്ഷനായി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഐ.സജീവന്, നിഷ വി.പി, അമല്‍ സരാഗ, ഡോ. പ്രശാന്ത്, മെമ്പര്‍മാരായ മാലത്ത് സുരേഷ്, കെ.സി രാജന്, മോളി, ഗോപാലന്, കെ.സവിത നിരത്തിന്റെമീത്തല്, ഫൗസിയ കുഴുമ്പില്‍, ജലജ, ജെഎച്ച്ഐമാരായ ഷാജഹാന്, ശ്രീലേഷ്, ബിജിന എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി അന്‍വര്‍ സ്വാഗതം പറഞ്ഞു.