കീഴരിയൂരില്‍ കഴിഞ്ഞ ദിവസം അപകടത്തില്‍പെട്ട ലോറിയുടെ ദൃശ്യങ്ങള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിന്; ജനത്തെ അമ്പരിപ്പിക്കുന്ന വീഡിയോ കാണാം


കീഴരിയൂര്‍: കീഴരിയൂര്‍ പള്ളിക്ക് സമീപം കഴിഞ്ഞ ദിവസം ചെങ്കല്‍ കയറ്റിവന്ന ലോറി മറിഞ്ഞിരുന്നു. വീതി കുറഞ്ഞ റോഡിലൂടെ കല്ല് കയറ്റി വരുന്നതിനിടയില്‍ റോഡിന്റെ സൈഡ് ഇടിഞ്ഞ് താഴുകയായിരുന്നു. റോഡിനടുത്തുളള വലിയപറമ്പില്‍ സുനിലിന്റെ വീടിന്റെ ചുമരിലേക്കാണ് ലോറി മറഞ്ഞത്.

അപകടത്തില്‍ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.ലോറിയിലുണ്ടായിരുന്ന ലോഡിംഗ് തൊഴിലാളിക്ക് പരിക്കേറ്റിട്ടുണ്ട്.