കീഴരിയൂരിലെ എല്ലാ വാര്‍ഡുകളിലും പള്‍സ് ഓക്‌സീമീറ്റര്‍ ; സംഭാവന നല്‍കി മാതൃകയായത് കീഴരിയൂര്‍ സഖാക്കള്‍ സൈബര്‍ കൂട്ടായ്മ


കീഴരിയൂര്‍: കീഴരിയൂര്‍ ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും പള്‍സ് ഓക്‌സീ മീറ്ററുകള്‍ പരിശോധനയ്ക്ക് ഒരുക്കിക്കൊണ്ട് കീഴരിയൂര്‍ സഖാക്കള്‍ സൈബര്‍ കൂട്ടായ്മ മാതൃകയായി. സൈബര്‍ കൂട്ടായ്മയുടെ അഡ്മിന്‍ വിനോദ് ആതിരയില്‍ നിന്നും 26 പള്‍സ് ഓക്‌സീമീറ്ററുകള്‍ ഏറ്റുവാങ്ങിക്കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.നിര്‍മ്മലടീച്ചര്‍ ചടങ്ങിന്റെ ഉദ്ഘാടനം നടത്തി.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.എം.സുനില്‍ അദ്ധ്യക്ഷനായി. ആരോഗ്യസ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ നിഷ വല്ലിപ്പടിയ്ക്കല്‍, വികസന സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഐ.സജീവന്‍ എന്നിവര്‍ പങ്കെടുത്തു. കെ.എം.അനീഷ്, സുബിന്‍ രാജ് പി, ബിജു പ്രശാന്ത്.പി, നികേഷ് എം.കെ, സി.പി.സുനില്‍, ഐ.ആര്‍.ലിന്‍സിത്ത്, ലാലു.എ.എം, എന്നിവര്‍ വാര്‍ഡുകളില്‍ ഓക്‌സീമീറ്ററുകള്‍ വിതരണം ചെയ്തു. കോവിഡിന്റെ ഒന്നാം ഘട്ടത്തില്‍ 20 പുത്തന്‍ എല്‍.ഇ.ഡി.ടിവികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയും എഫ്.എല്‍.ടി.സി.യ്ക്ക് വാട്ടര്‍ പ്യൂരിഫയറും ഈ കൂട്ടായ്മ നല്‍കിയിരുന്നു.