പാലക്കാട് കിണറ്റില്‍ ചാടിയ യുവതിയും രക്ഷിക്കാനിറങ്ങിയ അച്ഛനും മരിച്ചു


പാലക്കാട്: കിണറ്റില്‍ ചാടിയ യുവതിയും രക്ഷിക്കാനിറങ്ങിയ പിതാവും മരിച്ചു. ഗായത്രി (27), അച്ഛന്‍ ധര്‍മ്മലിംഗം(63) എന്നിവരാണ് മരിച്ചത്. കൊഴിഞ്ഞാമ്ബാറയിലാണ് സംഭവം. വീടിനു സമീപത്തെ കിണറ്റിലാണ് ദുരന്തമുണ്ടായത്. അതേസമയം, ഗായത്രി കിണറ്റില്‍ ചാടാനുണ്ടായ കാരണം വ്യക്തമല്ല.

ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം