കിടപ്പുരോഗികള്‍ക്കും അറുപത് വയസ്സു കഴിഞ്ഞവര്‍ക്കും സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ഉറപ്പു വരുത്തി ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത്
പേരാമ്പ്ര: അറുപത് വയസിനു മുകളിലുള്ളവര്‍ക്കും കിടപ്പുരോഗികള്‍ക്കും സമ്പൂര്‍ണ്ണവാക്സിനേഷന്‍ ഉറപ്പാക്കി ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത്. സമ്പൂര്‍ണ്ണ വാക്സിനേഷന്റെ ഓദ്യോഗിക പ്രഖ്യാപനം ടി.പി.രാമകൃഷ്ണന്‍ എംഎല്‍എ നിര്‍വ്വഹിച്ചു.
പഞ്ചായത്തിലെ അറുപതു വയസിനു മുകളിലുള്ള 4,486 പേര്‍ക്കും 218 കിടപ്പുരോഗികള്‍ക്കുമാണ് വാക്‌സിന്‍ നല്‍കിയത്. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കുകയും ചെയ്തു.
ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ. ശശി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു വത്സന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീജിത്ത്, മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷാരോണ്‍, ഡോ.ജാസ്മിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.