കാസര്‍ഗോട്ട് സംഘര്‍ഷം: കത്തികുത്ത്; നാലു പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം


കാസർഗോഡ്: ബേക്കൽ അരവത്തു സംഘർഷത്തിൽ നാലു പേർക്ക് കുത്തേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ക്ലബുകൾ തമ്മിലുള്ള പ്രശ്നമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ ജിതേഷിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ മലേഷ്, മണികുട്ടൻ എന്നിവർ കാസർഗോഡ് ആശുപത്രിയിൽ ആണുള്ളത്. സംഘർഷമുണ്ടായത് സി.പിഎം പ്രവർത്തകർ തമ്മിലാണെന്ന് റിപ്പോർട്ടുണ്ട്.

കുളത്തില്‍ കുളിക്കുന്നതിനിടെ 15 ഓളം വരുന്ന സംഘമാണ് അക്രമം നടത്തിയതെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പൊലീസിനോട് പറഞ്ഞു. ഉദുമ അരവത്ത് അത്തി കുളത്തില്‍ കുളിക്കാനെത്തിയപ്പോള്‍ അഭിലാഷ്, സുജിത്ത്, അഭിലാഷ്, വിനു, വിജയന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള 15 ഓളം വരുന്ന സംഘം മാരകായുധങ്ങളുമായി സംഘടിച്ചെത്തി അക്രമം അഴിച്ചുവിടുകയായിരുന്നു.

ജിതേഷിനും മലേഷിനുമാണ് ഗുരുതരമായി പരിക്കേറ്റത്. ഇതില്‍ ജിതേഷിനെ മംഗളുറു ആശുപത്രിയിലേക്ക് മാറ്റി. മലേഷിനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സംഭവത്തിൽ ബേക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ തിരിച്ച് അറിഞ്ഞതായും ഉടൻ പിടികൂടുമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.