കാസര്‍കോട് വിവാഹദിവസം പൊലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തി
കാസര്‍കോട്: വിവാഹദിവസം പൊലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് എ.ആര് ക്യാമ്പിലെ പൊലീസുകാരനായ ചീമേനി ആലന്തട്ട സ്വദേശി വിനീഷാണ് മരിച്ചത്.
പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. ഇന്ന് വിനീഷിന്റെ വിവാഹം നടക്കാനിരിക്കുക ആയിരുന്നു. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ സംബന്ധിച്ച് വ്യക്തതയില്ല.