കാവുംവട്ടം യു.പി സ്കൂളിൽ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
കൊയിലാണ്ടി: നഗരസഭയുടെയും, അരിക്കുളം ആരോഗ്യ കേന്ദ്രത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കാവുംവട്ടം യു.പി സ്കൂളിൽ വെച്ച് കോവിഡ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. 45 വയസ്സിന് മുകളിലുള്ളവർക്കാണ് വാക്സിൻ നൽകിയത്. നിരവധി പേർ ക്യാമ്പിൽ പങ്കെടുത്ത് വാക്സിൻ സ്വീകരിച്ചു.
കൊയിലാണ്ടി നഗരസഭയിൽ നടേരി മേഖലയിലെ 19 മുതൽ 24 വരെയുള്ള വാർഡുകൾ അടിസ്ഥാനമാക്കിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. അരിക്കുളം ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ.സ്വപ്ന, ഡോ.അനുപമ, ഹെൽത്ത് ഇൻസ്പെക്ടർ മുജീബ് റഹ്മാൻ, ജെ.എച്ച്.ഐ. മാരായ പ്രീത, ശ്രീജിത്ത്, കാർത്ത്യായനി, ജെ.പി.എച്ച്.എൻ. മാരായ ബീന, സന്ധ്യ, ലീന, ബുഷ്റ എന്നിവർ പങ്കെടുത്തു.
നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചർ, കൗൺസിലർമാരായ എൻ.എസ്.വിഷ്ണു, ആർ.കെ.കുമാരൻ, ഫാസിൽ, ജമാൽ മാസ്റ്റർ, പ്രമോദ് ആശാവർക്കർമാർ, വളണ്ടിയർമാർ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. കോവിഡിന്റെ രണ്ടാം വ്യാപനം പൂർവ്വാധികം ശക്തിയാകുന്ന ഈ ഘട്ടത്തിൽ ഓരോരുത്തരുടെയും സ്വയം ആരോഗ്യ രക്ഷ മനസ്സിലാക്കണമെന്നും ഇത്തരം ക്യാമ്പുകൾ പരമാവധി ഉപയോഗപ്പെടുത്തണമെന്നും അധികൃതർ അറിയിച്ചു.