കാല്‍ നൂറ്റാണ്ടിനുശേഷം ലീഗിന് വനിതാ സ്ഥാനാര്‍ഥി; 27 അംഗ പട്ടികയില്‍ യുവാക്കളും, പുതുമുഖങ്ങളും: പേരാമ്പ്രയിലെ സ്ഥാനാർത്ഥിയെ പിന്നീട് തീരുമാനിക്കും


കോഴിക്കോട്: നിയമസഭയിലേക്ക് കാല്‍ നൂറ്റാണ്ടിനുശേഷം വനിതാ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്. കോഴിക്കോട് സൗത്തില്‍ അഡ്വ.നൂര്‍ബിന റഷീദാണ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. 1996ല്‍ ഖമറുന്നീസ അന്‍വര്‍ മത്സരിച്ചശേഷം ആദ്യമായാണ് ഒരു വനിത ലീഗ് ടിക്കറ്റില്‍ മത്സരിക്കുന്നത്.

ഇന്ന് പ്രഖ്യാപിച്ച 27 അംഗ പട്ടികയില്‍ യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും അവസരം നല്‍കിയിട്ടുണ്ട്. മൂന്ന് ടേം നിബന്ധന പാലിച്ചുള്ള സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ എം.കെ മുനീര്‍, പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ് എന്നിവര്‍ക്ക് മാത്രമാണ് ഇളവ് നല്‍കിയിരിക്കുന്നത്.

പേരാമ്പ്ര, പുനലൂര്‍, ചടയമംഗലം സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കും. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ അബ്ദുള്‍ സമദ് സമദാനി മത്സരിക്കും. പി.വി അബ്ദുള്‍ വഹാബ് രാജ്യസഭയില്‍ തുടരും.

സ്ഥാനാര്‍ഥികള്‍

  1. മഞ്ചേശ്വരം : എ.കെ.എം. അഷ്‌റഫ്
  2. കാസറഗോഡ് : എന്‍എ നെല്ലിക്കുന്ന്
  3. അഴീക്കോട് : കെ.എം ഷാജി
  4. കൂത്തുപറമ്പ് : പൊട്ടന്‍കണ്ടി അബ്ദുള്ള
  5. കുറ്റ്യാടി : പാറക്കല്‍ അബ്ദുള്ള
  6. കോഴിക്കോട് സൗത്ത് : അഡ്വ. നൂര്‍ബീന റഷീദ്
  7. കുന്ദമംഗലം : ദിനേഷ് പെരുമണ്ണ (യു.ഡി.എഫ് സ്വതന്ത്രന്‍)
  8. തിരുവമ്പാടി : സി.പി.ചെറിയ മുഹമ്മദ്
  9. മലപ്പുറം : പി. ഉബൈദുല്ല
  10. വള്ളിക്കുന്ന് : പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍
  11. കൊണ്ടോട്ടി : ടി.വി. ഇബ്രാഹിം
  12. ഏറനാട് : പി. കെ ബഷീര്‍
  13. മഞ്ചേരി : അഡ്വ. യു.എ. ലത്തീഫ്
  14. പെരിന്തല്‍മണ്ണ : നജീബ് കാന്തപുരം
  15. താനൂര്‍ : പി.കെ. ഫിറോസ്
  16. കോട്ടക്കല്‍ : കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍
  17. മങ്കട : മഞ്ഞളാംകുഴി അലി
  18. വേങ്ങര : പി.കെ. കുഞ്ഞാലിക്കുട്ടി
  19. തിരൂര്‍ : കുറുക്കോളി മൊയ്തീന്‍
  20. ഗുരുവായൂര്‍ : അഡ്വ. കെ.എന്‍.എ. ഖാദര്‍
  21. തിരൂരങ്ങാടി : കെ.പി.എ. മജീദ്
  22. മണ്ണാര്‍ക്കാട് : അഡ്വ. എന്‍. ഷംസുദ്ദീന്‍
  23. കളമശ്ശേരി : അഡ്വ. വി.ഇ. ഗഫൂര്‍
  24. കൊടുവള്ളി : ഡോ. എം.കെ. മുനീര്‍
  25. കോങ്ങാട് : യു.സി. രാമന്‍
  26. പുനലൂര്‍/ ചടയമംഗലം : പിന്നീട് പ്രഖ്യാപിക്കും
  27. പേരാമ്പ്ര : പിന്നീട് പ്രഖ്യാപിക്കും