കാല്‍വഴുതി കിണറ്റില്‍ വീണ കുറുക്കനെ സാഹസികമായി രക്ഷപ്പെടുത്തി നാട്ടുകാര്‍; പുറത്തെത്തിയ കുറുക്കന്റെ കൗശലം കാഴ്ചക്കാരിൽ ചിരി പടർത്തി, സംഭവം മേപ്പയ്യൂര്‍ ജനകീയമുക്കില്‍ – വീഡിയോ കാണാം


മേപ്പയ്യൂര്‍: ജനകീയമുക്കില്‍ കിണറ്റില്‍ വീണ കുറുക്കനെ രക്ഷപ്പെടുത്തി. ജനകീയമുക്കിലെ നാഗപ്പള്ളിയിലാണ് സംഭവം. ആള്‍പ്പാര്‍പ്പില്ലാത്ത പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റിലാണ് കുറുക്കന്‍ വീണത്.

കുറുങ്ങോട്ട് ബാലകൃഷ്ണന്റെ നേതൃത്വത്തിത്തില്‍ നാട്ടുകാരാണ് കയറുകെട്ടി കുറുക്കനെ കിണറ്റില്‍ നിന്നും പുറത്തെടുത്തത്. സമയോചിതമായി ഇടപെട്ടതിനാലാണ് കുറുക്കനെ രക്ഷിക്കാനായത്. കിണറ്റില്‍ നിന്നും പുറത്തെടുത്ത കുറുക്കന്‍ ആദ്യം ചത്തപോലെയാണ് കിടന്നത്. കഴുത്തില്‍ നി്ന്നു കയര്‍ അഴിച്ചു മാറ്റിയ ശേഷമാണ് കുറുക്കന് ഉന്മേഷം വന്നത്. ദു:ഖത്തിലായിരുന്ന നാട്ടുകാരും ഇതോടെ ആവേശത്തിലായി.

തന്നെ രക്ഷിച്ച നാട്ടുാകര്‍ക്ക് മുന്നില്‍ കൗശലമായ ശേഷ്ടികള്‍ കാണിച്ച് നന്ദി പറഞ്ഞാണ് കുറുക്കന്‍ അവിടെ നിന്നും ഓടി പോയത്. എഴുനേറ്റ് ഓടിയ കുറക്കന്റെ രംഗം കണ്ട് കൂടി നിന്ന എല്ലാവരിലും ചിരിപടര്‍ന്നു.

 

കുറുക്കനെ രക്ഷിക്കുന്ന വീഡിയോ കാണാം