കാലിക്കറ്റ് പ്രസ് ക്ലബ്ബ്; അവാര്‍ഡിന് മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് എന്‍ട്രികള്‍ ക്ഷണിച്ചു
കോഴിക്കോട്: കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ 2020-ലെ തെരുവത്ത് രാമന്, പി. ഉണ്ണികൃഷ്ണന്, മുഷ്താഖ് അവാര്‍ഡുകള്‍ക്ക് മാധ്യമപ്രവര്‍ത്തകരില്‍നിന്ന് എന്‍ട്രികള്‍ ക്ഷണിച്ചു. പ്രദീപം പത്രാധിപരായിരുന്ന തെരുവത്ത് രാമന്റെ പേരിലുള്ള അവാര്‍ഡ് മികച്ച ഒന്നാം പേജ് രൂപകല്പനയ്ക്കാണു. 10,001 രൂപയും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്. പി.ടി.ഐ. ജനറല്‍ മാനേജരായിരുന്ന പി. ഉണ്ണികൃഷ്ണന്റെ പേരില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് ടെലിവിഷന്‍ ചാനലുകളിലെ ഏറ്റവും മികച്ച ജനറല്‍ റിപ്പോര്‍ട്ടിനാണ്. 10,000/ രൂപയാണ് അവാര്‍ഡ്.
കോഴിക്കോട് ജില്ലാ ഫുട്ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ നല്കുന്ന മുഷ്താഖ് സ്പോര്‍ട്സ് ജേര്‍ണലിസം അവാര്‍ഡ് അച്ചടി മാധ്യമങ്ങളിൽ വന്ന മികച്ച സ്പോര്‍ട്സ് റിപ്പോര്‍ട്ട്-പരമ്പരക്കാണ്. 10,000/ രൂപയാണ് അവാര്‍ഡ്.
2020 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ മലയാള ദിനപത്രങ്ങളില്‍/ചാനലുകളില്‍ വന്ന റിപ്പോര്‍ട്ടുകളും ഫീച്ചറുകളുമാണ് അവാര്‍ഡിന് പരിഗണിക്കുക.
റിപ്പോര്‍ട്ട്/ ഒന്നാം പേജ്, സി.ഡി., എന്നിവയുടെ ഒറിജിനലും മൂന്ന് പകര്‍പ്പുകളും, ബയോഡാറ്റയും ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേലധികാരിയുടെ സാക്ഷ്യപത്രവും സഹിതം അയക്കണം. ഒരാള്‍ക്ക് ഒരു അവാര്‍ഡിന് ഒരു എന്‍ട്രി മാത്രമേ അയക്കാന്‍ പാടുള്ളൂ.
എന്‍ട്രികള്‍ 2021 ആഗസ്റ്റ് 10നകം സെക്രട്ടറി, കാലിക്കറ്റ് പ്രസ്സ് ക്ലബ്, കോഴിക്കോട് – 673 001 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. കവറിന് പുറത്ത് ഏത് അവാര്‍ഡിനായുള്ള എന്‍ട്രിയാണെന്നും വ്യക്തമാക്കണം. യോഗ്യമായ എൻട്രികൾ ഇല്ലെങ്കിൽ അവാർഡ് നൽകാതിരിക്കാനും ജൂറിക്ക് അധികാരമുണ്ടായിരിക്കും.