കാലവർഷം 31-ന് കേരളത്തിൽ എത്താൻ സാധ്യത; 25 വരെ ഒറ്റപ്പെട്ട കനത്തമഴ


തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം ഈ മാസം 31-ന് കേരളത്തിലെത്താൻ സാധ്യത. ബംഗാൾ ഉൾക്കടലിൽ ശനിയാഴ്ച ന്യൂനമർദം രൂപപ്പെട്ടേക്കും. ഇതാണ് യാസ് ചുഴലിക്കാറ്റായി മാറുന്നത്. ശനിയാഴ്ച മുതൽ തെക്കൻ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. 24-നും 25-നും മഴ കൂടും. 24-ന് തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴു ജില്ലകളിലും 25-ന് തിരുവനന്തപുരം മുതൽ തൃശ്ശൂർവരെയുള്ള എട്ടുജില്ലകളിലും മഞ്ഞ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.