കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കായി ഏറെ ദൂരം പോകേണ്ട; ചക്കിട്ടപാറയില്‍ ആഴ്ച ചന്തയ്ക്ക് തുടക്കമായി


പേരാമ്പ്ര: ചക്കിട്ടപാറയില്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ ആഴ്ച ചന്തയ്ക്ക് തുടക്കമായി. ചക്കിട്ടപാറ പഞ്ചായത്ത് കൃഷിഭവനും കുടുംബശ്രീ സി.ഡി.എസുംസംയുക്തമായാണ് ആഴ്ച ചന്ത ആരംഭിച്ചത്. ചക്കിട്ടപാറ ടൗണിൽ എല്ലാ ആഴ്ചയിലും വെള്ളി, ശനി ദിവസങ്ങളിലാണ് ചന്ത. വൈസ് പ്രസിഡന്റ് ചിപ്പി മനോജ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

വികസന സമിതി സ്ഥിരം സമിതി ചെയര്‍മാന്‍ സി.കെ ശശി അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാര്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു. കൃഷി ഓഫീസര്‍ ജീജോ ജോസഫ്, കൃഷി അസിസ്റ്റന്റ് കെ.വി ഏലിയാമ്മ എന്നിവര്‍ സംസാരിച്ചു

ജനങ്ങളില്‍ നിന്ന് മികച്ച പ്രതീകരണമാണ് ആഴ്ച ചന്തയ്ക്കു ലഭിച്ചത്. സംഭരിച്ച മുഴുവന്‍ കാര്‍ഷിക ഉത്പന്നങ്ങളും മണിക്കൂറുകള്‍ക്കകം വിറ്റു തീര്‍ന്നു.