കാരുണ്യത്തിന്റെ കരങ്ങള്‍ ഉയര്‍ന്നു തന്നെ; വെള്ളിയൂരില്‍ കൊവിഡ് ബാധിച്ച് മരിച്ച സുരേഷിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം കൈമാറി


പേരാമ്പ്ര: കൊവിഡ് ബാധിച്ച് മരിച്ച വെള്ളിയൂര്‍ പുറ്റങ്ങല്‍ മീത്തല്‍ സൂരേഷിന്റെ കുടുംബത്തെ സഹായിക്കാന്‍ വേണ്ടി കൂടുംബസഹായ സമിതിയുടെ നേതൃത്വത്തില്‍ ശേഖരിച്ച ഫണ്ട് കൈമാറി. ടി.പി രാമകൃഷ്ണന്‍ എം എല്‍ എയുടെ കയ്യില്‍ നിന്നും സൂരേഷിന്റെ ഭാര്യയും മക്കളും ചേര്‍ന്ന് തുക ഏറ്റുവാങ്ങി.

വെള്ളിയൂര്‍ ജനകീയ വായനശാലയില്‍ നടന്ന ചടങ്ങില്‍ എസ് രമേശന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പ്രഭാ ശങ്കര്‍, വാര്‍ഡ് മെമ്പര്‍ ഷിജി കൊട്ടാരയ്ക്കല്‍, എസ്.കെ അസൈനാര്‍ മാസ്റ്റര്‍, എടവന സൂരേന്ദ്രന്‍, ആദം എടവന എന്നിവര്‍ സംസാരിച്ചു. ആര്‍.പി രവിന്ദ്രന്‍ സ്വാഗതവും, വി.പി രവിന്ദ്രന്‍ നന്ദിയും പറഞ്ഞു.