കാരുണ്യത്തിന്റെ കരങ്ങള്‍ അവസാനിക്കുന്നില്ല; കൊവിഡ് മഹാമാരിക്കിടയിലും കടയിലെത്തുന്ന ഡ്രൈവര്‍ക്കും ജോലിക്കാര്‍ക്കും ഓണക്കോടി സമ്മാനമായി നല്‍കി മാതൃകയായി കടിയങ്ങാട് സ്വദേശി അസീസ്


പേരാമ്പ്ര: സ്വന്തം കടയിലെത്തുന്ന ഡ്രൈവര്‍ക്കും ജോലിക്കാര്‍ക്കും ഓണ സമ്മാനം നല്‍കി മാതൃകയാവുകയാണ് പേരാമ്പ്ര സ്വദേശി അസീസ്. കടിയങ്ങാട് പ്രവര്‍ത്തിക്കുന്ന ഡയമണ്ട് എംസാന്റ് എന്ന സ്ഥാപനത്തിലെത്തുന്നവര്‍ക്കാണ് അസീസ് ഓണ സമ്മാനമായി ഡ്രസ്സുകള്‍ നല്‍കുന്നത്.

നാട്ടില്‍ എന്ത് പ്രശ്‌നമുണ്ടെങ്കിലും രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഏത് സമയത്തും അവിടെ ഓടി എത്തി വേണ്ട സഹായങ്ങള്‍ നല്‍കുന്ന വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹം. കൊവിഡ് കാലത്ത് എല്ലാവരും ബുദ്ധിമുട്ടിലായിരിക്കുന്ന ഈ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള നല്ല പ്രവൃത്തികള്‍ ചെയ്ത് മറ്റുള്ളവര്‍ക്ക് മാതൃകയായി മാറുകയാണ് അസീസ് തന്റെ ജീവിതത്തിലുടെ.