കാരയാട് സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് രോഗികള്‍ക്കായുള്ള ഹോം കെയര്‍ പ്രവര്‍ത്തനത്തിന് തുടക്കം


അരിക്കുളം: ലോക പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച്‌ കാരയാട് സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് രോഗികള്‍ക്കായുള്ള ഹോം കെയര്‍ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം. സുഗതൻ മാസ്റ്റർ വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തു.

പരിപാടിയിൽ സുരക്ഷ കരയാടിൻ്റെ ജനറൽ കൺവീനർ പീയൂഷ് പുതിയെടത്ത് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡൻ്റ് വി.പി.രാജേഷ് അധ്യക്ഷത വഹിച്ചു. മേഖല കൺവീനർ വി.കെ ബൈജു, ട്രഷറർ ടി.സുരേഷ് എന്നിവർ സംസാരിച്ചു. മേഖല കമ്മിറ്റി അംഗങ്ങളും പാലിയേറ്റിവ് വളണ്ടിയർമാരും ചടങ്ങിൽ പങ്കെടുത്തു.