കായിക പ്രതിഭകള്‍ക്കായി ചക്കിട്ടപാറയില്‍ മലയോരം സ്‌പോര്‍ട്‌സ് അകാദമി രൂപീകരിച്ചു


ചക്കിട്ടപ്പാറ: നിരവധി ദേശീയ-അന്തര്‍ദേശീയ കായിക പ്രതിഭകളെ രാജ്യത്തിന് സംഭാവന ചെയ്ത ചക്കിട്ടപാറയില്‍ മലയോരം സ്‌പോര്‍ട്‌സ് അകാദമി രൂപീകരിച്ചു. പഞ്ചായത്തിലെ കായികതാരങ്ങളെ കണ്ടെത്തി അവര്‍ക്ക് മികച്ച പരിശീലനം നല്‍കുക എന്നതാണ് മലയോരം സ്‌പോര്‍ട്‌സ് അക്കാദമിയിലൂടെ ലക്ഷ്യമിടുന്നത്.

പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ (ചെയര്‍മാന്‍), കെ.എം പീറ്റര്‍ (കണ്‍വീനര്‍), ഇ.എം ശ്രീജിത്ത് (ട്രഷറര്‍) എന്നിവരാണ് മലയോരം സ്‌പോര്‍ട്‌സ് അക്കാദമിയുടെ ഭാരവാഹികള്‍.

രക്ഷാധികാരികള്‍: എന്‍.പി ബാബു, ജിന്‍സന്‍ ജോണ്‍സന്‍, ജിബിന്‍ സെബാസ്റ്റ്യന്‍, നിഷ മേരി ജോണ്‍

എക്‌സിക്യുട്ടീവ് മെമ്പേഴ്‌സ്: സി.കെ ശശി, ഇ.എസ് ജെയിംസ്, പി.രഘുനാഥന്‍ മാസ്റ്റര്‍, എം.ജെ ത്രേസ്യ, ഷിബു മാത്യു, സച്ചിന്‍ ജെയിംസ്, ബോബി അഗസ്റ്റിന്‍, തോമസ് എം.ടി, ഭഗത്ത് കെ.എസ്, വിജയന്‍ പി.എന്‍, സജിത്ത്