കായിക പ്രതിഭകളെ വാര്‍ത്തെടുക്കാനൊരുങ്ങി കുത്താളി വി.എച്ച്.എസ്.എസില്‍ ഗയിംസ് വില്ലക്ക് തുടക്കം; ക്രിക്കറ്റ്, ഫുട്‌ബോള്‍, വോളിബോള്‍, അത്‌ലറ്റിക്‌സ് തുടങ്ങിയ ഇനങ്ങളില്‍ പരിശീലനം


പേരാമ്പ്ര: കായികപ്രതിഭകളെ വാർത്തടുക്കാൻ കുത്താളി വി.എച്ച്.എസ്.എസിൽ ഗയിംസ് വില്ലക്ക് തുടക്കമായി. ഒളിമ്പ്യൻ ജിൻസൻ ജോൺസൻ ഗൂഗിൾമീറ്റ് വഴി ഗയിംസ് വില്ല ഉദ്ഘാടനം ചെയ്തു. കൂത്താളി വി.എച്ച്.എസ്.എസ് ലേയും സമീപ പ്രദേശങ്ങളിലേയും പ്രതിഭാശാലികളായ വിദ്യാർത്ഥികളെ കണ്ടത്തി അവർക്ക് ഫുട്ബോൾ, ക്രിക്കറ്റ്, വോളിബോൾ, അത്ലറ്റിക്സ് തുടങ്ങിയ മേഖലയിൽ പരിശീലനം നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

എച്ച്.എം സുജാത.പി അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ വോളിബോൾ താരം കിഷോർ കുമാർ, പൂർവ്വ വിദ്യാർത്ഥികളായ കേരള വോളിബോൾ മുൻ ക്യാപറ്റൻ ഹഫീൽ വി.പി കേരള വുമൻ ക്രിക്കറ്റ് കോച്ച് എം.ടി.ജാസ്മിൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. കായിക താരങ്ങളായ നയന ജയിംസ്, രേഖ, ഹസൻ റഹ്മാൻ, സജിവൻ.ആർ എന്നിവർ ആശംസ നേർന്നു. കെ.ടി ഷാബിദ് സ്വാഗതവും വിദ്യാർത്ഥി പ്രതിനിധി അഭിനവ് കൃഷ് നന്ദിയും പറഞ്ഞു