കായണ്ണ പഞ്ചായത്ത് ഒന്നാം വാർഡിൽ കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് രൂപീകരിച്ചു
പേരാമ്പ്ര: കായണ്ണ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് രൂപീകരിച്ചു. തിങ്കളാഴ്ച നടന്ന രൂപീകരണ യോഗം ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജിത പറയുള്ളതിൽ ഉദ്ഘാടനം ചെയ്തു. ഓക്സിലറി ഗ്രൂപ്പിന്റെ ലീഡറായി ആഷികയെ തെരഞ്ഞെടുത്തു.
യോഗത്തിൽ സരസ കോമത്ത് അധ്യക്ഷയായി. ഉഷ വി.പി സ്വാഗതം പറഞ്ഞു. എ.ഡി.എസ് അംഗങ്ങളായ പത്മജ, സൗമിനി, റീജ എന്നിവർ ആശംസകൾ അർപ്പിച്ചു. ആഷിക നന്ദി പറഞ്ഞു.
18 വയസിനും 40 വയസിനും ഇടയിലുള്ള യുവതികളുടെ ക്ഷേമം ഉറപ്പാക്കാനായാണ് കുടുംബശ്രീക്ക് കീഴില്‍ ഓക്‌സിലറി ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നത്. വാര്‍ഡുതലത്തില്‍ എ.ഡി.എസ്സുകളുടെ നേതൃത്വത്തിലാണ് ഗ്രൂപ്പുകള്‍ രൂപീകരിക്കുക.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.