കായണ്ണ പഞ്ചായത്തിനും ഇനി യൂട്യൂബ് ചാനല്‍; ചാനലിന്റെ ഭാഗമാകാന്‍ വിദ്യാര്‍ഥികള്‍ക്ക് വീഡിയോകള്‍ അയക്കാം
കായണ്ണ : സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി കായണ്ണ ഗ്രാമ പഞ്ചായത്ത് യൂട്യൂബ് ചാനലിന് തുടക്കം കുറിക്കുന്നു. പരിപാടിയുടെ ഭാഗമാകാന്‍ വിദ്യാര്‍ത്ഥികള്‍ക്കും, യുവതി-യുവാക്കള്‍ക്കും അവസരമുണ്ട്. പഞ്ചായത്തിലെ താമസക്കാരായ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും, കായണ്ണ ഗ്രാമ പഞ്ചായത്തിലെ സ്‌കൂളുകളില്‍ പഠിക്കുന്ന മറ്റു സ്ഥലങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുമാണ് അവസരം.
മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വ വീഡിയോയാണ് ഇതിനായി തയ്യാറാക്കേണ്ടത്. 2021 ഒക്ടോബര്‍ 2ന് മുമ്പായി താഴെ തന്നിരിക്കുന്ന നമ്പറുകളില്‍ വീഡിയോ ലഭിക്കണം.
എല്‍പി, യുപി ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥകള്‍ അടുക്കളത്തോട്ടം എന്ന വിഷയത്തിലാണ് വീഡിയോ തയ്യാറാക്കേണ്ടത്. 9539693928 എന്ന നമ്പറില്‍ വീഡിയോ അയക്കണം.
ഹൈസ്‌കൂള്‍ വിഭാഗം, ഹയര്‍ സെക്കന്ററി വിഭാഗത്തിന് മാലിന്യ സംസ്‌കരണമാണ് വിഷയം. തയ്യാറാക്കിയ വീഡിയോ യഥാക്രമം 9946784458, 9446359229 എന്നീ നമ്പറുകളില്‍ അയക്കേണ്ടതാണ്. കായണ്ണയുടെ പ്രാദേശിക ചരിത്രം ആണ് യുവതീ-യുവാക്കായുള്ള വിഷയം. 9995613339, 9747560281 നമ്പറുകളിലേക്ക് വീഡിയോ അയക്കാവുന്നതാണ്.
നിബന്ധനകള്‍
മത്സരാര്‍ത്ഥികള്‍ കായണ്ണ ഗ്രാമപഞ്ചായത്തിലെ താമസക്കാരായിരിക്കണം. കായണ്ണ ഗ്രാമപ ഞ്ചായത്തിലെ സ്‌കൂളുകളില്‍ പഠിക്കുന്ന മറ്റു സ്ഥലങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും പരിപാടികളില്‍ പങ്കെടുക്കാവുന്നതാണ്.
3 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ സ്വന്തമായി തയ്യാറാക്കണം. എഡിറ്റ് ചെയ്യാത്ത വീഡിയോ ആയിരിക്കണം, വീഡിയോ തയ്യാറാക്കുമ്പോള്‍ അവതാരകയുടെ/അവതാരകന്റെ അവതരണവും വീഡിയോയില്‍ ചേര്‍ക്കണം.
ചിത്രീകരിക്കുമ്പോള്‍ ഫോണ്‍ ലാന്‍ഡ്സ്‌കേപ്പ് മോഡില്‍ (ഫോണ്‍ ചെരിച്ചു പിടിച്ച്) ഷൂട്ട് ചെയ്യണം.