കായണ്ണ കുറ്റിവയലിലെ അപ്പക്കല്‍ അന്നമ്മ ഏലിയാസ് അന്തരിച്ചു


പേരാമ്പ്ര: കായണ്ണ കുറ്റിവയലിലെ അപ്പക്കല്‍ അന്നമ്മ ഏലിയാസ് അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസ്സായിരുന്നു. ഓര്‍ത്തഡോക്‌സ് വികാരി പരേതനായ ഏലിയാസ് കുര്യാക്കോസ് ഭര്‍ത്താവാണ്. മക്കള്‍: ഹൈമി (മീനങ്ങാടി), സാലി (ഗൂഡല്ലൂർ), റെജി (കായണ്ണ), സജി (കായണ്ണ ).

മരുമക്കൾ: മാത്യു (റിട്ട. ജില്ല സപ്ലെ ഓഫീസർ), ജോസ് (റിട്ട. എഞ്ചിനിയർ ടി എൻ. ഇ. ബി), റീന റെജി (കായണ്ണ), ലിസ സജി (സീനിയർ നെഴ്സിംഗ് ഓഫീസർ പേരാമ്പ്ര താലൂക്ക് ആശുപത്രി). സഹോദരങ്ങൾ: സാറാമ്മ തേനുങ്കൽ, പരേതനായ ഐസക് പാനാപറമ്പിൽ.