കായണ്ണ കുടുംബാരോഗ്യ കേന്ദ്രത്തിന് ജനറേറ്റര്‍ കൈമാറി


കായണ്ണബസാര്‍: അന്തരിച്ച സഹപാഠി മണ്ണാറത്ത് മുഹമ്മദിന്റെ ഓര്‍മയ്ക്കായി കായണ്ണ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 1988 ബാച്ച് വിദ്യാര്‍ഥികള്‍ചേര്‍ന്ന് കായണ്ണ കുടുംബാരോഗ്യകേന്ദ്രത്തിന് ജനറേറ്റര്‍ നല്‍കി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം ബിന്‍ഷ അധ്യക്ഷയായി.

മെഡിക്കല്‍ ഓഫീസര്‍ ഡോ. ജീജ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഹമീദ്, കെ. എം. അഷറഫ്, വി.സി. സജിത, പി. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.