കായണ്ണയില്‍ കര്‍ഷകന്റെ വീട്ടു പറമ്പിലെ കപ്പ കൃഷി കാട്ടുപന്നികള്‍ നശിപ്പിച്ചു


കായണ്ണബസാര്‍: കായണ്ണയില്‍ കര്‍ഷകന്റെ വീട്ടു പറമ്പിലെ കപ്പ കൃഷി കാട്ടുപന്നികള്‍ നശിപ്പിച്ചു. കായണ്ണ പഞ്ചായത്ത് ആറാം വാര്‍ഡ് പൂവത്താംകുന്നിലെ പ്ലാത്തോട്ടത്തില്‍ ദേവസ്യയുടെ കപ്പ കൃഷിയാണ് നശിച്ചത്.

ഒരു മാസം കഴിഞ്ഞാല്‍ വിളവെടുക്കാന്‍ പ്രായമായ നൂറോളം ചുവടു കപ്പയാണ് കാട്ടു പന്നികള്‍ കൂട്ടമായി എത്തി നശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

കൃഷി ഭവനിലും പഞ്ചായത്തിലും പരാതി നല്‍കിയതായി ദേവസ്യ പറഞ്ഞു. പ്രദേശത്തെ നിരവധി കര്‍ഷകരുടെ വിളകള്‍ കാട്ടുപന്നികള്‍ നശിപ്പിക്കുന്നത് പതിവാണെന്നും കര്‍ഷകര്‍ പറയുന്നു.