കായണ്ണയില്‍ അങ്കണവാടിക്ക് കെട്ടിടം നിര്‍മിക്കാന്‍ സൗജന്യമായി സ്ഥലം വിട്ടു നല്‍കി കൊയിച്ചുമ്മക്കര കുഞ്ഞമ്മദ്


കായണ്ണ ബസാര്‍: കായണ്ണ പഞ്ചായത്തിലെ മാട്ടനോട് അങ്കണവാടിക്ക് കെട്ടിടം നിര്‍മിക്കാന്‍ മൂന്നുസെന്റ് സ്ഥലം സൗജന്യമായി നല്‍കി കൊയിച്ചുമ്മക്കര കുഞ്ഞമ്മദ്. പരേതനായ മാട്ടനോട്ടെ കേളോത്തുകണ്ടി മീത്തല്‍ അസൈനാറുടെ സ്മരണക്കായാണ് മകന്‍ സ്ഥലം സൗജന്യമായി നല്‍കിയത്. മാട്ടനോട് ചേര്‍ന്ന ചടങ്ങില്‍ കുഞ്ഞമ്മതിന്റെ ഭാര്യ സുബൈദ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശശിക്ക് ആധാരം കൈമാറി.

പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ നാരായണന്‍ അധ്യക്ഷത വഹിച്ചു. എന്‍.പി സുരേഷ്, ഷാജു അറക്കല്‍, കെ.കെ യൂസഫ്, അബൂബക്കര്‍ കൊയിച്ചുമ്മക്കര, എ.കെ ശ്രീജിത, കെ.കെ ജമീല, പി.സി സഫിയ, അങ്കണവാടി വര്‍ക്കര്‍ എന്‍.പത്മജ, സി.പി ചന്ദ്രിക എന്നിവര്‍ സംസാരിച്ചു.